” വാത്സല്യം “

രജീഷ്.എ
” വാത്സല്യം “

“പുഞ്ചിരി തൂകും പിഞ്ചു മനസ്സില്‍
അമ്മ തന്‍ മുഖമാദ്യം കണ്ടു..

ഏഴുസ്വരം പോല്‍ തഴുകിയുറക്കാന്‍
താരാട്ടിന്‍ തേന്‍ മധുരവുമായ്..

കൈ വളരുന്നതും കാല്‍ വളരുന്നതും
അമ്മയ്ക്കുത്സവ ലഹരിയതായ്…

പിച്ച വെച്ച് നടക്കാന്‍ പഠിക്കവെ
കാല്‍ തെന്നി താഴേക്കു വീഴാന്‍ കുതിക്കവേ

വാരിപുണരുന്നോരമ്മതന്‍ സ്നേഹവും –
കാത്തിടും നിന്നെ ഞാന്‍ ജീവനെ പോല്‍…

കാലം കടന്നതും അമ്മ തളര്‍ന്നതും
മകനിപ്പോള്‍ അമ്മയൊരു പാഴ്വസ്തുവായ്.

‘ശല്യ’മൊരു ‘നരക’മെന്നീവക വാക്കിനാല്‍
കുത്തിനോവിച്ചവന്‍ പെറ്റമ്മയെ..

കരഞ്ഞു തളര്‍ന്നമ്മ അവസാനവേളയില്‍
യാചിച്ചു ഒരുതുള്ളി സ്നേഹത്തിനായി…

തെക്കേ അതിരിലെ അപ്പൂപ്പന്‍ മാവിനെ
അമ്മയ്ക്കായി ഇന്നവര്‍ വെട്ടിയപ്പോള്‍

ചിത കൂട്ടി കര്‍മം തുടങ്ങുന്ന വേളയില്‍
തീനാളം അമ്മയെ വിഴുങ്ങുമീ നേരത്തായി

ഓര്‍ത്തവന്‍ അമ്മതന്‍ വാല്‍ത്സല്യത്തെ..
ആദ്യമായി പിറന്നു വീണതീ കൈകളില്‍

ഇന്നിതാ നിശ്ചലം കിടക്കുന്നനാഥമായി
തിരിഞ്ഞു നടന്നവന്‍ പടിവാതില്‍ ലകഷ്യമായി

അണപോട്ടിയോഴുകുന്ന ദുഖമോടെ
പെട്ടെന്ന് കേട്ടൊരു പിന്‍വിളിയാലവന്‍

ഞെട്ടിത്തിരിഞ്ഞു നോക്കുമാനേരത്ത്
മാടിവിളിച്ചു പറയുന്നിതാ അമ്മ
‘മോനേ’ എന്നെത്തനിച്ചാക്കി പോവല്ലേടാ….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: